തൃശൂര്‍: ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും ആണ് സുരേഷ് ഗോപി പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നലിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
എന്നാൽ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം സന്ദര്‍ശിച്ചത് എന്നും ആരായാലും ശക്തമായി നേരിടും എന്നും പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണമെന്നും കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
