തൃശൂര്‍ കോര്‍പ്പറേഷനിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത മുന്നേറ്റമുണ്ടാകും; സുരേഷ് ഗോപി

NOVEMBER 9, 2025, 11:23 PM

തൃശൂര്‍:  തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 

2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ പള്‍സ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം.

ബിജെപിയിൽ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ‍ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളിൽ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ കുറച്ച് പ്രധാന്യം കൂടുതലാണ്. 

vachakam
vachakam
vachakam

 കേരളം അതിൽ അനിവാര്യതയാണ്. ആ പരിഗണന കിട്ടണമെങ്കിൽ പ്രചരിപ്പിക്കേണ്ട ഭാരം കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തില്‍ അല്ല കാര്യം. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിർവഹണത്തിന് ബിജെപിയുടെ സാന്നിധ്യം ഉണ്ടാകും.

തൃശൂർ നഗരസഭയിൽ ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam