മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അത് രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന തീരുമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എൻഡിഎയിൽ എത്തിയാൽ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുമെന്നും അതാവലെ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ വിമർശിക്കുന്നത് തുടരാം, എന്നാൽ വികസന പ്രവർത്തനങ്ങളെ എതിർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ റിപ്പബ്ലിക് പാർട്ടിയിൽ ചേരുന്നുണ്ടെന്നും, സംസ്ഥാനത്ത് എൻഡിഎയുടെ സ്വാധീനം വർധിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണത്തുടർച്ച ഉറപ്പാക്കണമെങ്കിൽ പിണറായി വിജയൻ എൻഡിഎ മുന്നണിയിലേക്ക് വരേണ്ടതുണ്ടെന്നും അതാവലെ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
