ദില്ലി: നേതൃത്വം പലതവണ വിലക്കിയിട്ടും അനുസരിക്കാതെ നടക്കുന്ന കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തി.
മറ്റൊരു സംസ്ഥാനത്തും കാണാത്ത സാഹചര്യമാണെന്നും സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് ഇത്തരം പിടിവലിയെങ്കിൽ, അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള മുഖ്യമന്ത്രി കസേര തർക്കം അനാവശ്യമാണെന്ന കടുത്ത നിലപാടാണ് രാഹുൽ ഗാന്ധി അറിയിച്ചത്.
അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന തൻറെ നിർദ്ദേശം പാലിക്കപ്പെടാത്തതിൽ നേതാക്കളെ രാഹുൽ അമർഷം അറിയിച്ചു. വിവാദത്തിൽ മുസ്ലീംലീഗിന് പിന്നാലെ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പും അതൃപ്തിയിലാണ്
യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും, സമൂഹമാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോർവിളിയും എത്രയും വേഗം അവസാനിപ്പിക്കാൻ കെപിസിസിക്ക് ദീപ ദാസ്മുൻഷി മുഖേന രാഹുൽ ഗാന്ധി നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
