കോട്ടയം: 2018 ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് മലയാളികൾ. സാധാരണ പെയ്യുന്ന മഴ പൊടുന്നനെ മിന്നൽ പ്രളയമായി മാറിയതാണ് മലയാളികൾ കണ്ടത്.
14 ജില്ലകളിലും മഴ നാശംവിതച്ചു. പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം.
ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം.
ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ 31.43 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി കല്ലാർ ഉൾപ്പെടെ വിവിധ ഡാമുകൾ തുറന്നു.
ശക്തമായ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി വർധിച്ചതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. എസി കനാലിലും വെള്ളം ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
