സ്വകാര്യ ബസിന്റെ പരാക്രമം; കൊച്ചിയിൽ  നടുറോഡിൽ ബസ് തടഞ്ഞ് യുവതി

OCTOBER 1, 2026, 1:20 AM

കൊച്ചി: അമിതവേഗത്തിൽ ഹോണടിച്ചെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചുവെന്ന് പരാതി. സംഭവ ശേഷം ബസ് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത്   യുവാവും കുടുംബ സുഹൃത്തായ യുവതിയും ചേർന്ന് തടഞ്ഞു. 

സംഭവത്തെ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തിൽ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവതി വാഹനം തടഞ്ഞു.  സംഭവത്തിൽ വഹ്ബിയ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസെടുത്തു. അതേസമയം, ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

നടുറോഡിൽ ബസ് തടഞ്ഞതോടെ ഗതാഗതക്കുരുക്കാകുകയായിരുന്നു. ഇതോടെ പോലീസെത്തി യുവതിയെയും യുവാവിനെയും മാറ്റി.   ഇടപ്പള്ളി ജങ്ഷന് സമീപമാണ് സംഭവം. കളമശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് ഇരുചക്രവാഹനത്തിൽ വരുകയായിരുന്നു മുഹമ്മദ് റിസ്വാൻ .  പിന്നാലെയെത്തിയ ബസ് പല തവണ പേടിപ്പിക്കുന്ന രീതിയിൽ ഹോൺ മുഴക്കിയശേഷം പിന്നിൽ വന്ന് ഇടിച്ചെന്നും ഇദ്ദേഹം പറഞ്ഞു.  ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് ലൈറ്റ് പൊട്ടിയത് മുഹമ്മദ് റിസ്വാൻ ചോദ്യം ചെയ്തു.

vachakam
vachakam
vachakam

ഇതോടെ ബസ് ജീവനക്കാരും തട്ടിക്കയറുകയായിരുന്നു.   അതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്ത് വീണുകിടന്ന ബൈക്കിനെ നിരക്കിക്കൊണ്ടുപോകുകയും ചെയ്തു.  ഈ സമയം മറ്റൊരു ഇരുചക്രവാഹനത്തിൽ വന്ന റിസ്വാന്റെ കുടുംബ സുഹൃത്തായ ആശ എന്ന യുവതിയാണ് ബസ് തടഞ്ഞത്. യുവതി ബസിനു മുന്നിൽ കയറി നിന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. പിന്നീട് പോലീസെത്തിയാണ് ഇവരെ മാറ്റിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam