കൊല്ലം: വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശി ഗിരീഷ് കുമാർ (49) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ഒരാഴ്ച മുൻപും വീടിന് തിയിട്ട മറ്റൊരു സംഭവവും ഉണ്ടായിരുന്നു. കാക്കൂരിന് സമീപം പാവണ്ടൂരിൽ മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീയിടുകയായിരുന്നു. പാവണ്ടൂർ സ്വദേശിയായ അനുവിന്ദാണ് മദ്യലഹരിയിൽ സ്വന്തം വീടിന് തീ ഇട്ടത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നം സൃഷ്ടിക്കുന്ന ആളാണ് അനുവിന്ദ്. പതിവുപോലെ മദ്യപിച്ച് എത്തി വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും പുലർച്ചെ വീടിൻ്റെ ഉൾവശത്ത് തീയിടുകയും ആയിരുന്നു.
തീ ആളിപ്പടർന്നതോടെ വീട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഓടി പുറത്തേക്ക് മാറി. അതുകൊണ്ടുതന്നെ ആർക്കും പരിക്കില്ല. തുടർന്ന് ഓടിയെത്തിയ പരിസരവാസികളുടെ സഹായത്തോടെ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനും പുറമെ നരിക്കുനി ഫയർ യൂണിറ്റിലും വിവരമറിയിച്ചു. നരിക്കുനിയിൽ നിന്നും ഒരു യൂണിറ്റ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം വീടിൻ്റെ ഉൾവശത്ത് പടർന്നു പിടിച്ച തീപൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.
വീട്ടിനകത്തെ സാധനസാമഗ്രികളും ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
