സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സസ്പെൻഡ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി.
2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവിൽ പ്രജനി രാജൻ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രജനിയുടെ തേവരയിലെ ഓഫീസിലും പച്ചാളത്തെ വസതിയിലും കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ നടത്തിയ മിന്നൽ പരിശോധനയിൽ 14.10 ലക്ഷം രൂപ, 788 യുഎസ് ഡോളർ, ഒരു പവൻ വീതം തൂക്കമുള്ള നാലു സ്വർണനാണയങ്ങൾ, 190 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു.
ഇതിൽ ഭൂരിഭാഗവും വൻ നികുതി വെട്ടിപ്പുകാരിൽനിന്നു കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രജനിയുടെ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡ് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിച്ചിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2025 അവസാനത്തോടെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ പ്രജനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സമ്പത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അഞ്ചുതവണ അവസരം നൽകിയിട്ടും തൃപ്തികരമായ മറുപടി നൽകാൻ പ്രജനിക്കു സാധിച്ചിരുന്നില്ല എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
