ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലുമുള്ള പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കം

SEPTEMBER 30, 2026, 10:24 PM

തിരുവനന്തപുരം: കേരള പോലീസിലെ ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി നടത്തിവരാറുള്ള അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. പരീക്ഷ കൂടാതെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് സ്ഥലമാറ്റ ഉത്തരവ് ഇറക്കിയതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ഭരണാനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരെ പ്രധാന അന്വേഷണ വിഭാഗങ്ങളിലേക്ക് തിരുകിക്കയറ്റാനാണ് പരീക്ഷ ഒഴിവാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ക്രൈംബ്രാഞ്ച് മേധാവിയുടെ ഈ നീക്കത്തിനെതിരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ ഐ.ജിമാരും എസ്‌.പിമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മികച്ച അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന പ്രവേശന പരീക്ഷാ രീതിയാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. സമാനമായി ഇൻ്റലിജൻസ് വിഭാഗത്തിലും ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല.

vachakam
vachakam
vachakam

വരുന്ന 30-ാം തീയതിയിലേക്ക് പരീക്ഷ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതും മാറ്റിവെക്കണമെന്ന തരത്തിൽ വലിയ സമ്മർദ്ദമുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മറികടന്ന് കൃത്യമായി പരീക്ഷ പൂർത്തിയാക്കാൻ വിജിലൻസ് വിഭാഗത്തിന് മാത്രമാണ് സാധിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam