തൃശൂർ: തിരുപ്പൂർ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു തിരുപ്പൂർ സ്വദേശിയായ യുവതി.
യുവതിക്കൊപ്പം ഉണ്ടായിരുന്ന ആൺസുഹൃത്തിനെ സംഘം ആക്രമിച്ചതായും പരാതിയുണ്ട്. കയ്യും കാലും തല്ലിയൊടിച്ച ശേഷം ഇയാളെ തമിഴ്നാട്ടിലെ ആശുപത്രിയിൽ ഉപേക്ഷിച്ചെന്നാണ് വിവരം.
പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് ആരോപണം.
തിരുപ്പൂർ സ്വദേശിയായ ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
