കൊച്ചി: അപകടവും ആശുപത്രിവാസത്തിനും പിന്നാലെ ഉമ തോമസ് എംഎല്‍എ, പാലാരിവട്ടം സംസ്കാര ജംഗ്ഷനിലെ എംഎല്‍എ ഓഫീസിലെത്തി.
അതീവഗുരുതരാവസ്ഥയില്‍നിന്ന് എംഎൽഎ തിരികെയെത്തിയതിന്റെ സന്തോഷത്തിന് ഓഫീസില്‍ ലഡ്ഡു വിതരണവും നടന്നു.
പി.ടി. തോമസിന്റെ ചിത്രത്തില്‍ വിളക്കുതെളിച്ച ശേഷമാണ് ഉമ ഔദ്യോഗിക പ്രവൃത്തികളിലേക്ക് കടന്നത്. വിദ്യാലയപ്രവേശനത്തിനുള്ള ശുപാര്‍ശ മുതല്‍ ചികിത്സാ സഹായം, വീടിനു സഹായം തുടങ്ങി ഒന്നും വിട്ടുപോകാതെ ജീവനക്കാരേയും സഹപ്രവര്‍ത്തകരേയും ഓര്‍മിപ്പിച്ച് ജോലികളില്‍ സജീവമായി.
'ഒരു പാടുപേരുടെ പ്രാര്‍ഥന ഉണ്ടായിരുന്നു, കൂടെനിന്നവരോടും ദൈവത്തിനോടും നന്ദി പറഞ്ഞാല്‍ മതിയാവില്ല.' ഉമ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച വേദിയില്‍നിന്നു വീണാണ് ഉമ തോമസിന് പരിക്കേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം