കോഴിക്കോട്: കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. 2020ൽ നടന്ന തെരഞ്ഞെടുപ്പിലും വി. എം. വിനുവിന് വോട്ടില്ല എന്നാണ് രേഖകളിൽ വ്യക്തമാകുന്നത്.
അതേസമയം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപറമ്പിൽ വോട്ട് ചെയ്തു എന്നായിരുന്നു വിനു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മലാപറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വി.എം. വിനുവിൻ്റെ പേരില്ല എന്ന് തെളിയിക്കുന്ന രേഖയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം. വിനുവിൻ്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തതിൽ വലിയ വിവാദമാണ് നടക്കുന്നത്. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി.എം. വിനുവിൻ്റെ പേരില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. 45 വർഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും, തനിക്ക് വോട്ട് നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നുമായിരുന്നു വി.എം. വിനുവിൻ്റെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
