തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോര്‍പ്പറേഷനുകളിലും പഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ മുന്നേറ്റം.
നാല് കോര്‍പറേഷനുകളില്‍ യുഡിഎഫും രണ്ട് കോര്‍പറേഷനില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനാണ് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് മത്സരിക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
