പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്

JULY 30, 2026, 7:30 AM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ തന്നെ തീരുമാനിക്കുമെന്നും കേന്ദ്രസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിയുടെ യോഗം ബുധനാഴ്ച ചേരും. പദ്ധതിയിൽ സംസ്ഥാനത്തിന് ആവശ്യമായ ഇളവുകൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത ശേഷം കേന്ദ്രസർക്കാരുമായി ചർച്ച നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.

ഇതിനിടെ, വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സർക്കാരിനെ വിമർശിച്ചു. മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ അക്കാദമിക കാര്യങ്ങളിൽ കേന്ദ്രം നിർദേശിക്കുന്ന നയങ്ങളും വ്യവസ്ഥകളും സംസ്ഥാനത്തിന് പാലിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam