നടിയെ ആക്രമിച്ച കേസിലെ നിലപാട് വൻ വിവാദമായതോടെ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

DECEMBER 9, 2025, 10:48 AM

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.നീതി കിട്ടിയത് ദിലീപിനെന്ന നിലപാടിൽ നിന്ന് യൂ ടേണടിച്ച് അതിജീവിതയ്ക്ക് ഒപ്പമെന്ന് തിരുത്തി പറഞ്ഞിരിക്കുകയാണ് അടൂർ പ്രകാശ്.

പറഞ്ഞത് മുഴുവൻ സംപ്രേഷണം ചെയ്യാതെ, ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചതിനാലാണ് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടായത്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് തന്നെയാണ് പറഞ്ഞത്. നീതിന്യായ കോടതിയെ തള്ളിപ്പറയാൻ സാധിക്കില്ല.കോൺഗ്രസും യുഡിഎഫും അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

അതേസമയം, സർക്കാർ അപ്പീൽ പോകുന്നതിനെക്കുറിച്ചുള്ള പരാമർശത്തിലും അടൂർ പ്രകാശ് കളം മാറ്റി. ഇത് ഒരു കള്ളക്കളി മാത്രമാണെന്നും അപ്പീൽ പോയതിന് ശേഷം നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറയുന്നു.

vachakam
vachakam
vachakam






വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam