'കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് നാം അവസാനം കുറിക്കുന്നു'; താനൂരിൽ മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസ്

MAY 4, 2026, 12:31 AM

മലപ്പുറം: താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ എത്തുമെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസ്. താനൂരിൽ പി കെ നവാസ് 6366 വോട്ടിന് മുന്നിലാണ്. കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിവസങ്ങൾ അവസാനിച്ചെന്നും നവാസ് ചൂണ്ടിക്കാട്ടുന്നു. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ നവാസ് പറയുന്നു.

പി കെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 


vachakam
vachakam
vachakam

താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ നമ്മളെത്തും. "ഇരുളിനെ ഭേദിച്ച് കടന്നുവരുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്, അത് വിജയത്തിന്റെ വെളിച്ചമാണ്, ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വെളിച്ചമാണ്." സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് നാം അവസാനം കുറിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വെളിച്ചമേകാനും സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചക്കായും എന്നും മുന്നിൽ നിൽക്കും. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കും. ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കൾ, സഹപ്രവർത്തകർ. താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും ലീഡർ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി സെക്രട്ടറി പി എം എ സലാം സാഹിബും ഉൾപ്പെടെയുള്ള നേതാക്കൾ തുടങ്ങി ഓരോ വോട്ടർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തി. തീർച്ചയായും, നല്ല താനൂരിന്റെ ദിനങ്ങൾ നമ്മൾ ആരംഭിച്ചു കഴിഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam