കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതിയും രണ്ട് യുവതികളും പിടിയിൽ

JUNE 6, 2026, 8:41 PM

കൊച്ചി:  കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ 2 യുവതികൾ കൂടി പൊലീസിൻ്റെ കസ്റ്റഡിയിൽ. ഇതോടെ കേസിൽ അറസ്റ്റിൽ ആകാനുള്ളവരുടെ എണ്ണം 4 ആയി. 

കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെയാണ് സംഘം ചേർന്ന് ആക്രമണമുണ്ടായത്.

പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. 

vachakam
vachakam
vachakam

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു  അക്രമം നടന്നത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മുഖ്യപ്രതിയെ പിടികൂടാനായത്. അക്ബർ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

പാലക്കാട്‌ നിന്നാണ് മുഖ്യപ്രതി അക്ബറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. 


vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam