'ടു മില്യൺ പ്ലഡ്ജ്' : മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പങ്കാളികളായി

JUNE 26, 2025, 10:25 PM

കുന്ദമംഗലം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'ടു മില്യൺ പ്ലഡ്ജ് ' ജനകീയ മാസ്സ് കാംപയിനിൽ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പങ്കാളികളായി. കുന്ദമംഗലം പോലീസ് സിവിൽ ഓഫീസർ വിപിൻ പ്രതിജ്ഞക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റുചൊല്ലി. പോലീസ് സബ് ഇൻസ്‌പെക്ടർ ടി. ബൈജു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി കാരന്തൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.എം. ഫിറോസ് ബാബു, ഹെഡ്മാസ്റ്റർ നിയാസ് ചോല, വി.പി. ബഷീർ, എൻ. ഷമീർ, സാജിത കെ.വി,  ഒ.ടി. ഷഫീഖ് സഖാഫി, എം.വി. ഫഹദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റഷീജ പി.പി എന്നിവർ സംസാരിച്ചു.



ലഹരിക്കെതിരെ ഹയർ സെക്കണ്ടറി സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരി വിരുദ്ധ കാംപയിൻ ഉദ്ഘാടന സന്ദേശം പ്രദർശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam