പൈനാവില്‍ വയോധികയുടേയും മകന്റേയും വീടുകള്‍ക്ക് തീയിട്ടു; മരുമകൻ പിടിയില്‍

JUNE 16, 2024, 9:00 AM

തൊടുപുഴ: പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകള്‍ക്കാണ് തീയിട്ടത്.

ഈ സമയം വീടുകളില്‍ ആളില്ലായിരുന്നതിനാല്‍ വൻദുരന്തം ഒഴിവായി.സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷ് പിടിയിലായി.

ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പന്തം കൊളുത്തി വീടിനു നേര്‍ക്ക് എറിയുകയായിരുന്നു എന്നാണ് പറയുന്നത്. അന്നക്കുട്ടി താമസിച്ചിരുന്ന വീട് പൂര്‍ണമായി കത്തിയ നിലയിലാണ്.

vachakam
vachakam
vachakam

അലമാരയും വീട്ടു സാധനങ്ങളും ഉള്‍പ്പടെ കത്തിയ നിലയിലാണ്. അന്നക്കുട്ടിയുടെ മകന്‍ ജിന്‍സിന്റെ വീടും ഭാഗീകമായി കത്തി. കുടുംബപ്രശ്നമാണ് വീടിന് തീയിടുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam