ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണിട്രാപ്പില്‍ കുടുക്കി; കാസര്‍കോട് സ്വദേശിനിക്കെതിരെ കേസ്

JUNE 23, 2024, 4:43 PM

കാസര്‍കോട്: യുവാക്കളെ അടക്കം നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞാണ് ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരന്‍ യുവാക്കളെ വലയിലാക്കിയത്. ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വലയില്‍ കുടുങ്ങിയതായാണ് സൂചന.

പരാതി ഉയര്‍ന്നതോടെ ശ്രുതി ചന്ദ്രശേഖരനെതിരെ മേല്‍പറമ്പ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. പുല്ലൂര്‍-പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്.

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പലരും വിവരം മറച്ചു വച്ചിരിക്കുകയാണ്.

പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണമാലയും യുവതി തട്ടിയെടുത്തതായാണ് വിവരം. ജയിലിലായ യുവാവില്‍ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരന്‍ തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപയാണ്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് യുവതിയ്ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam