ടി.പി. ചന്ദ്രശേഖരൻ വധക്കേസ്; സുപ്രീംകോടതിയെ സമീപിച്ച്‌ എട്ടു പ്രതികള്‍

JUNE 28, 2024, 8:22 AM

ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ എട്ടു പ്രതികള്‍.

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉള്‍പ്പടെയുള്ള ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ. കൃഷ്ണനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്ന് സെറ്റ് ഹർജികളാണ് ടി.പി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. കേസിലെ ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്താണ് ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ അപ്പീല്‍ നല്‍കിയത്.

vachakam
vachakam
vachakam

12 വർഷമായി തങ്ങള്‍ ജയിലില്‍ കഴിയുകയാണ്. ഒരു ജീവപര്യന്തം ഉണ്ടന്നിരിക്കെ രണ്ടാമതൊരു ജീവപര്യന്തം ഗൂഡാലോചന കേസിലാണ് ഹൈക്കോടതി ചുമത്തിയത്. അതുകൊണ്ടുതന്നെ ഇരട്ട ജീവപര്യന്തം റദ്ദാക്കണം. അപ്പീലില്‍ നടപടിയെടുക്കുന്നത് വരെ തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നും പ്രതികള്‍ ഹർജിയില്‍ ആവശ്യപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam