യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

JUNE 23, 2024, 4:30 PM

പാലക്കാട്: യുവതിയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) മരിച്ചത്. ഒളിവില്‍പ്പോയ ഭർത്താവായ നിഖിലിനെ പൊലീസ് പിടികൂടുകയായിരുന്നു. 

ഇയാളെയും രണ്ട് കുട്ടികളെയും യുവതിയുടെ മരണശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. സജിതയും ഭർത്താവും കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. നിഖില്‍ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. പൊലീസും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam