കത്തി കയറി പച്ചക്കറി വില; വിലവർധന പരിശോധിക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി പ്രസാദ്

JUNE 23, 2024, 1:28 PM

സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി പ്രസാദ്. വിപണിയിൽ മനഃപൂർവം വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നുമാണ് മന്ത്രി പറഞ്ഞത്.

അതേസമയം ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് മന്ത്രി നിർദേശിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടി ഉണ്ടാക്കിയത്. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam