പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ഇവരുടെ ഭർത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇവരുടെ ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നു എന്നും ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്