മലപ്പുറം: സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി.
ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്.
താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു.
ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും ഷാജി വെളിപ്പെടുത്തി. വ്യക്തിപരമായ നേട്ടം ഉണ്ടാകുന്ന കാര്യമായിട്ടും അതിനു നിന്നിട്ടില്ല. മുസ്ലീം ലീഗ് സിപിഎമ്മിനൊപ്പം ചേരുക എന്നത് വഞ്ചനയാണ്.
എല്ലാവരും വിമർശിക്കുമ്പോൾ ലീഗ് എങ്കിലും കൂടെ ഉണ്ടായെങ്കിൽ എന്ന് പിണറായിക്ക് തോന്നിക്കാണും. അതിന്റെ മോഹഭംഗമാണ് പിണറായി വിജയനെന്നും ഷാജി വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്