30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍ പറന്നിറങ്ങിയത് ഡിആര്‍ഐയുടെ വലയില്‍

JUNE 23, 2024, 4:28 PM

കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്.

ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് എത്തിയത്. കൊക്കെയ്ന്‍ ആണ് ഗുളിക രൂപത്തില്‍ ഇവര്‍ വിഴുങ്ങിയത്. യുവാവിന്റെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ പുറത്തെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

യുവതിയുടെ ശരീരത്തിലും കൊക്കെയ്ന്‍ ഉണ്ടെന്നാണ് സൂചന. കൊച്ചിയില്‍ കച്ചവടം ചെയ്യുന്നതിനാണോ ലഹരി എത്തിച്ചതെന്ന് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam