എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് അപകടം; ബസിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

JUNE 23, 2024, 11:40 AM

എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് അപകടമുണ്ടായതായി റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സ്‌കൂട്ടർ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. സ്‌കൂട്ടർ യാത്രികൻ മരിച്ചു 

ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്‌കൂട്ടർ യാത്രികൻ ബസിനടിയിൽ പെടുകയായിരുന്നു. ബസിനുള്ളിലെ യാത്രക്കാരെയും ബസിനടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികനെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സ്കൂട്ടർ യാത്രികൻ മരണപ്പെടുകയായിരുന്നു. നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

അതേസമയം അപകടത്തെ തുടർന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ മറിഞ്ഞ ബസ് റോഡിൽ നിന്ന് മാറ്റാൻ ശ്രമം തുടങ്ങി. സ്വകാര്യബസ് ആണ് അപകടത്തിൽപെട്ടത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam