ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം ചത്തു പൊങ്ങി; ആശങ്കയിൽ നാട്ടുകാർ 

JUNE 23, 2024, 11:52 AM

പാലക്കാട്: തൃത്താല ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം ചത്തു പൊങ്ങിയതായി റിപ്പോർട്ട്. ഭാരതപ്പുഴയിലെ  വെള്ളയാങ്കല്ല് തടയണയിലാണ് വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തിയത്. റെഗുലേറ്ററിന് സമീപമാണ് ജഡം കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം.

കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം ഉണ്ടായത്. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്.

അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. എന്നാൽ പോത്തുകൾ ചത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam