തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചൂണ്ടലിലാണ് സംഭവം.
വിദ്യാർത്ഥിനികളുടെ പരാതിയിൽ നൗഷാദി (52)നെയാണ് കുന്ദംകുളം പൊലീസ് പിടികൂടിയത്.
മൂന്ന് പെൺകുട്ടികളാണ് പൊലീസിൽ പരാതി നൽകിയത്. ചൂണ്ടലിലെ ഇയാളുടെ വീട്ടിൽ നടത്തുന്ന ട്യൂഷൻ സെന്ററിൽ വച്ചാണ് സംഭവം.
വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ വിവരം ചോദിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. ക്ലാസ് എടുക്കുന്നതിനിടെ പ്രതി വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികൾ വീട്ടുകാരോട് വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
