മെസേജിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്

FEBRUARY 24, 2026, 3:02 AM

കൊച്ചി: എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി നാലിനാണ് മെസ്സേജ് വഴി മുത്തലാഖ് ചൊല്ലിയത്. പരാതിയില്‍ പൊലീസ് കേസെടുത്തു.

ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിക്കെതിരെയാണ് പരാതി. സ്ത്രീധനം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 21നും ഭര്‍ത്താവ് മുത്തലാഖ് സന്ദേശം അയച്ചെന്നും യുവതി പറയുന്നു.2016 സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്ക് പതിവായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മൂവാറ്റുപുഴ ഭാഗത്ത് ഭര്‍ത്താവുമായി അകന്ന് യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് ഫോണിലൂടെ മെസേജ് അയച്ച് ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam