തിരുവനന്തപുരം: സർക്കാറിന് വൻ തിരിച്ചടി. ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി.
അതേസമയം ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ആന്റ് ആർഡിയിലേക്ക് മാറ്റിയത്. കേരഫെഡ് പദ്ധതിക്കുള്ള ലോകബാങ്കിന്‍റെ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത വന്നതിന്‍റെ അടിസ്ഥാനത്തിൽ ഫയലുകൾ പുറത്ത് വന്നതിന്‍റെ പേരിലായിരുന്നു ബി അശോകിനെ സർക്കാർ നേരത്തെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്