വഴിപാടുകൾ ഇനി വീട്ടിലിരുന്നും ബുക്ക് ചെയ്യാം; ഓൺലൈൻ സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

SEPTEMBER 27, 2025, 2:33 AM

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും വീട്ടിലിരുന്ന് ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു.

ഇതിനായുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും.

കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ പ്രവർത്തനക്ഷമമായി ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക.

vachakam
vachakam
vachakam

ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകും. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ടി ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്.

വഴിപാട് ബില്ലിങ്ങിന് പുറമേ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങളും, ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങളും പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും.

ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം വെബ്സൈറ്റുകളുണ്ടാകും ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭക്തർക്ക് ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam