ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

SEPTEMBER 4, 2025, 9:34 AM

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. 

അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും  പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ വിളിക്കുവാനുള്ള ധാർമിക ബാധ്യത തങ്ങൾക്കുണ്ട്. ബാക്കി തീരുമാനങ്ങൾ എടുക്കേണ്ടത് അവർ തന്നെയാണ്.

vachakam
vachakam
vachakam

ബിജെപി നടത്താൻ ഉദ്ദേശിക്കുന്ന ബദൽ സംഗമം ശബരിമലയുടെ നന്മയ്ക്ക് വേണ്ടി ആണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശന നിലപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രസക്തിയില്ല. അത്തരമൊരു സാഹചര്യം വന്നാൽ ആലോചിക്കാം. ദേവസ്വം ബോർഡ് പരിപാടി സംഘടിപ്പിക്കുമ്പോൾ ഏത് സർക്കാരായാലും സഹായം തേടിയേ കഴിയൂ. അതിനെ അങ്ങനെ കണ്ടാൽ മതി, പി എസ് പ്രശാന്ത് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam