സിനിമ കാണുന്നത് വ്യക്തി താൽപരം,  വോട്ട് ചെയ്യുന്നത് കടമ: ടൊവിനോ തോമസ്

JANUARY 25, 2024, 2:45 PM

കൊച്ചിയിൽ നടന്ന ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് നടൻ ടൊവിനോ തോമസ്. സിനിമകൾ കാണുന്നത് വ്യക്തി താൽപര്യവും എന്നാൽ വോട്ട് ചെയ്യുന്നത് കടമയാണമാണെന്ന് യുവവോട്ടർമാരോട് താരം പറഞ്ഞു.

തിരക്കിലും വോട്ട് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും, പുതിയ വോട്ടർമാരും ആ അവകാശം നിറവേറ്റണമെന്നും ടൊവിനോ ഓർമിപ്പിച്ചു.

വോട്ടവകാശം വിനിയോഗിക്കുന്നതിൻറെ പ്രധാന്യം യുവ വോട്ടർമാരിൽ സൃഷ്ടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.

vachakam
vachakam
vachakam

നഗര വോട്ടർമാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം തുടങ്ങിയത്  കൊച്ചിയിൽ നിന്നാണ്. തൃക്കാക്കര ഭാരത് മാതാ കോളജിൽ നടന്ന പരിപാടിയിൽ സിനിമ താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. 

തെരഞ്ഞെടുപ്പ് കമ്മീഷൻറെ സമ്മതിദായക സത്യപ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ടൊവിനോ ചൊല്ലിക്കൊടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൌൾ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻഎസ്കെ ഉമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam