കാരന്തൂർ: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി മർകസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിദ്യാർത്ഥി വലയം തീർത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂൾ പ്രിൻസിപ്പൽ കെ. ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ, മുഹമ്മദ് ഷാൻ കെ എന്നിവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വിദ്യാർത്ഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്‌കൂളിലെ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
