പിഞ്ചുകുഞ്ഞിനെ വീട്ടിലെ ശുചിമുറിയില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ബേസിനില്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്.
ചിറ്റൂര്‍ കണക്കന്പാറ ഇന്ദിരാ നഗറില്‍ ബുധനാഴ്ചയാണു സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് അമ്മ ബഹളം വയ്ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികളായ യുവതികളാണു കുഞ്ഞിനെ ശുചിമുറിയില്‍ കണ്ടെത്തിയത്.
വെള്ളത്തില്‍ മുങ്ങി അത്യാസന്ന നിലയിലായ കുഞ്ഞിനു യുവതികളിലൊരാള്‍ പ്രാഥമിക ജീവൻരക്ഷാ സഹായം നല്‍കി രക്ഷപ്പെടുത്തി. കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടി.
അതേസമയം കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതായി പിതാവ് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറൻസിക് അധികൃതര്‍ എന്നിവര്‍ സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി സുന്ദരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്