തിരുവനന്തപുരം: സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് ആശാ സമരവേദിയില്‍ പൗരസാഗരം നടക്കും. രാവിലെ 10 നാണ് പൗരസാഗരം. വിവിധ ജില്ലകളില്‍ നിന്നുള്ള ആശവര്‍ക്കര്‍മാര്‍ കുടുംബസമേതം ഇതിന്റെ ഭാഗമാകും.
തങ്ങളുടെ ആവശ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി ഉടന്‍ സമവായത്തിലെത്തിയില്ലങ്കില്‍ പൗരസാഗരത്തിന് ശേഷം സമരത്തിന്റെ അടുത്ത ഘട്ടം പ്രഖ്യാപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകല്‍ സമരം ഇന്ന് 62-ാം ദിവസവും നിരാഹാര സമരം ഇരുപത്തി നാലാം ദിവസം തുടരുകയാണ്.
21000 രൂപ ഓണറേറിയവും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല. ആശമാര്‍ക്ക് ആദ്യഘട്ടത്തില്‍ ഓണറേറിയമായി നല്‍കാന്‍ കഴിയുന്ന തുക എത്രയെന്ന് ഒരു ചര്‍ച്ചയിലും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടില്ല എന്നും ആശമാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്