“എന്നെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നു”; അൻസിബയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ടിനി ടോം

MAY 23, 2026, 6:28 AM

നടി അൻസിബ ഹസൻയുടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്തെത്തി. ‘അമ്മ’ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയായതിനാൽ തന്റെ വളർച്ച ചിലർ ഭയപ്പെടുന്നുവെന്നും, തന്നെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും ടിനി ടോം പറഞ്ഞു.

അൻസിബ തനിക്ക് സഹോദരിയെപ്പോലെയാണെന്നും, മതവുമായി ബന്ധപ്പെടുത്തി താൻ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ജിഹാദി ആരോപണം എന്താണെന്ന് പോലും അറിയില്ല. മാധ്യമങ്ങളിലൂടെയാണ് ഈ വാർത്തകൾ അറിയുന്നത്. അൻസിബ രാജിവെച്ചത് തിരക്കുകൾ കാരണമാണെന്നായിരുന്നു ആദ്യം അറിയിച്ചത്,” എന്നും ടിനി ടോം പ്രതികരിച്ചു. “ഇപ്പോൾ നടക്കുന്നത് പരദൂഷണമാണ്. തീരുമാനം എടുക്കേണ്ടത് ‘അമ്മ’ സംഘടനയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നേരത്തെ അൻസിബ നടത്തിയ തുറന്നുപറച്ചിലിൽ, രാജിക്ക് കാരണം ടിനി ടോം ആണെന്നും, തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചുവെന്നും, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam