വെളളാപ്പളളി നടേശനെ എതിർക്കാത്ത നേതൃത്വത്തിനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും വിമർശനം

MAY 20, 2026, 8:11 AM

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നേതൃത്വത്തിനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും വിമർശനം. 

വെളളാപ്പളളി നടേശനെ എതിർക്കാത്ത നേതൃത്വത്തിന്റെ നടപടിയാണ് വിമർശനത്തിന് ഇടയാക്കിയത്.

വെളളാപ്പളളി നടേശനുമായുളള കൂട്ടുകെട്ട് തുടർന്നത് പാർട്ടിയുടെ മതനിരപേക്ഷതക്ക് മങ്ങലേൽപ്പിച്ചുവെന്നും വെളളാപ്പളളിയുടെ നിലപാടുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.

vachakam
vachakam
vachakam

വെളളാപ്പളളി നടേശന്റെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകർച്ചയിൽ എത്തിക്കുമെന്നുമാണ് വിമർശനമുയർന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ തിരിച്ചടി പ്രകടമായിരുന്നു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കാൻ വെളളാപ്പളളി ശ്രമിച്ചു.

പിണറായി വിജയൻ മറുപടി നൽകാത്തതുകൊണ്ട് മറ്റ് നേതാക്കളും മൗനം പാലിച്ചു. വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകർച്ചയിൽ എത്തിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam