കൊച്ചി: രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം നിഷേധിച്ച് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ.
രക്തസാക്ഷി ഫണ്ട് പൂർണമായും ആ കുടുംബത്തിനുള്ളതാണന്നും ആ കുടുംബത്തെ ഇനിയും സംരക്ഷിക്കുമെന്നും മധുസൂദനൻ വ്യക്തമാക്കി.
പണമെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നത് എന്നും കണക്കുകളെല്ലാം പാർട്ടിയുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ടി ഐ മധുസൂദനൻ
ധൻരാജിന്റെ കുടുംബത്തിന് ഇക്കാര്യങ്ങളിൽ യാതൊരു സംശയവുമില്ല എന്നും കണക്കുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.
46 ലക്ഷം സംബന്ധിച്ച് കുഞ്ഞികൃഷ്ണൻ നിരന്തരം സംശയം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. താൻ പൈസ തട്ടിയെങ്കിൽ പാർട്ടിക്കാർ നോക്കിയിരിക്കുമോ എന്നും തങ്ങളെല്ലാം തുറന്ന പുസ്തകമാണെന്നും എംഎൽഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
