തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷൻ പിടിക്കാൻ അങ്കം കുറിച്ച് മുന്നണികൾ. തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മേയർ സ്ഥാനത്തേക്ക് മൂന്ന് വനിതകളെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.
ലാലി ജയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കോൺഗ്രസ് പട്ടികയിൽ രണ്ട് കെപിസിസി സെക്രട്ടറിമാരുമുണ്ട്. ജോൺ ഡാനിയൽ പാട്ടുരായ്ക്കലിലും എ പ്രസാദ് സിവിൽ സ്റ്റേഷനിലും മത്സരിക്കും.
ലാലി ജയിംസ് ലാലൂരിലും നിജി ജസ്റ്റിൻ കിഴക്കുമ്പാട്ടുകരയിലും സുബി ബാബു ഗാന്ധിനഗറിലും മത്സരിച്ചേക്കും.
അതേസമയം, പത്ത് വാർഡുകളിൽ ബിജെപി പരിഗണിക്കുന്നത് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയാണ്. രണ്ട് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം.
കോൺഗ്രസ് രണ്ട് ജനറൽ സീറ്റുകളിൽ വനിതകളെ നിർത്തിയേക്കും. പുതൂർക്കരയിൽ മെഫി ഡെൽസണും ചേറൂരിൽ അഡ്വക്കറ്റ് വില്ലി ജിജോയും മത്സരിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി
ആലപ്പുഴയിൽ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു
സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ