കൊച്ചി: തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയമിച്ചതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് രാജ വിജയരാഘം, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വാക്കാൽ പറഞ്ഞു.
ഉത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയമിച്ചതിനെതിരെ മരട് സ്വദേശി എൻ. പ്രകാശ് ആണ് ഹർജി ഫയൽ ചെയ്തത്. എന്നാൽ അവർ ബൗൺസർമാരല്ല, സ്വകാര്യ സുരക്ഷാ ജീവനക്കാരാണെന്നായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിശദീകരണം.
ഭാവിയില്‍ ഇത്തരം നടപടി ഉണ്ടാകരുതെന്നുപറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിന്റെയടക്കം വിശദീകരണം തേടി. വിഷയം ഡിസംബര്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
