ശബരിമല: ശബരിമലയിലെ പമ്പാ നദിയിലുണ്ടായ മലിനീകരണ വിഷയത്തിൽ കർശന നിലപാടുമായി കേരള ഹൈക്കോടതി.
പമ്പാ നദിയിലും തീരത്തും ഭക്തർ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ഒരു ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്താൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.
ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും, ഇത് ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പമ്പയിൽ വസ്ത്രങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഈ ഇടപെടൽ. പമ്പയിൽ ബോധവൽക്കരണ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനും കോടതി നിർദേശിച്ചു.
ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിലും ഹൈക്കോടതി കർശന നിർദേശങ്ങൾ നൽകി. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ ഭക്തരെ പമ്പയിൽ നിന്നും കടത്തിവിടരുത്.
വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുകളുമായി വരുന്നവരെ യാതൊരു കാരണവശാലും കടത്തിവിടരുത് എന്നും കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
