കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടി എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്ന പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഹുലിനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തുന്ന നടപടി എടുത്തേ മതിയാകൂ എന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.
അതേസമയം പാര്‍ട്ടിക്ക് കടുത്ത നടപടിയിലേക്ക് പോകാതിരിക്കാന്‍ സാധ്യമല്ല എന്നാണ് നിലപാടെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
