മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്

JUNE 1, 2026, 10:18 PM

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി റിപ്പോർട്ട് തേടി മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഓർത്തോ എച്ച്ഒഡി മനോജിനോടാണഅ റിപ്പോർട്ട് തേടിയത്.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തും. അന്തിമ റിപ്പോർട്ട് പ്രിൻസിപ്പൽ മുഖാന്തരം ഡിഎംഇക്ക് കൈമാറും. വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർക്കാണ് അന്വേഷണ ചുമതല.

vachakam
vachakam
vachakam

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗൺസിലിങ്ങിന് അയക്കാനും തീരുമാനമായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam