തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റുന്നതിൽ തീരുമാനം നീളുന്നു.നിലവിലെ സൂപ്രണ്ട് ഡോ.സുനിൽ കുമാറിന് പകരം ആരെ സൂപ്രണ്ട് സ്ഥാനത്തേക്ക് നിയമിക്കണമെന്നതിൽ ആലോചനകൾ തുടരുകയാണ്.
ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽ കുമാർ രണ്ട് ദിവസം മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിരുന്നു.സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.പകരക്കാരനിൽ തീരുമാനമാവത്തതിനാൽ ഡോ.സുനിൽ കുമാർ തന്നെ ഇപ്പോഴും സൂപ്രണ്ട് സ്ഥാനത്ത് തുടരുകയാണ്.
ഡോ.ഹാരിസിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദങ്ങൾ തുടർക്കഥയായതോടെയാണ് ഡോ .സുനിൽ കുമാർ സൂപ്രണ്ട് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
