തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ബാറിൽ ദേശീയ കബഡി താരത്തിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിനാണ് കുത്തേറ്റത്.
റൂബി ബാറിലെ റൂഫ് ടോപ്പിൽ അമൽജിത്തും സുഹൃത്തും എത്തിയിരുന്നു. മറ്റൊരു ടേബിളിലുള്ള ആറംഗ സംഘത്തിലെ ചിലർ ഇവരെ ഭീഷണിപ്പെടുത്തി. തുടർന്ന് ഒരാൾ ബിയർ കുപ്പി കൊണ്ട് അമൽജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഇതിനിടെ പൊട്ടിയ കുപ്പി ഉപയോഗിച്ച് ഒരാൾ അമൽജിത്തിൻ്റെ മുതുകിൽ കുത്തി. ഇതേസമയം മറ്റൊരാൾ അമൽജിത്തിനെ ചവിട്ടിവീഴ്ത്തി.
മേശയിൽ ഇടിച്ചുള്ള വീഴ്ചയിൽ അമൽജിത്തിൻ്റെ നട്ടെല്ലിന് പൊട്ടലേറ്റു. പൊലീസ് എത്തിയാണ് അമൽജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യാതൊരു മുൻ പരിചയവും ഇല്ലാത്തവർ പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമിച്ചതെന്ന് അമൽജിത്ത് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
