തിരുവനന്തപുരം ആര്യങ്കോട് യുവാവ് കുഴിയിൽ വീണ് മരിച്ച നിലയിൽ

JULY 26, 2025, 3:04 AM

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് യുവാവ് കുഴിയിൽ വീണ് മരിച്ച നിലയിൽ. മണ്ഡപത്തിൻ കടവിൽ ശ്രീകാന്തിനെയാണ് (47) മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അതേസമയം ഇന്നലെ രാത്രി 8 മണിയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്തെന്നാണ്  ബന്ധുക്കൾ വ്യക്തമാക്കുന്നത്. രാവിലെ വഴിയാത്രക്കാരാണ് വാഴച്ചിൽ റോഡിലെ കുഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സമീപവാസിയായ ശ്രീകാന്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam