ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിച്ചത്.കൊച്ചി ലിസി ആശുപത്രിയിലാണ് ചികിത്സ.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയെയാണ് കൊച്ചിയിലേക്ക് എത്തിക്കുന്നത്. കുട്ടിയുടെ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ കൊച്ചിയിലെത്തിക്കുന്നത്.വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയ്ക്ക് മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം.
കൊച്ചിയിലേക്ക് കുട്ടിയെ എത്തിക്കാന്‍ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ ഇടപെല്‍ നടത്തിയെങ്കിലും ആംബുലന്‍സ് ലഭ്യമല്ലാത്തത് വെല്ലുവിളിയായി. ഇതിന് പിന്നാലെ എംപി ക്വാട്ടയില്‍ വന്ദേഭാരതില്‍ കൊച്ചിയിലേക്ക് കുട്ടിയെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ചയുടനെ പരിശോധനകള്‍ക്ക് ശേഷം അടിയന്തരശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
