പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച വിഷയത്തിൽ യുഡിഎഫ് മുന്നണിക്കകത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വി.എം. സുധീരൻ ആശയപരമായ നിലപാടാണ് ഉന്നയിച്ചതെന്നും, അതിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയതോടെ വിഷയം അവസാനിച്ചതായും മന്ത്രി പറഞ്ഞു.
“വീണ്ടും അത് ആരെങ്കിലും പറഞ്ഞുകൊണ്ടിരിക്കണമെങ്കിൽ പറയാം. സർക്കാരിനെ സംബന്ധിച്ച് ആ പ്രശ്നം അവസാനിച്ചു. വകുപ്പ് മന്ത്രി എവിടെയും വിമർശനം ഉന്നയിച്ചിട്ടില്ല” എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ യുഡിഎഫാണ് അന്തിമ തീരുമാനം എടുക്കുക എന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് വിൽക്കണമെന്ന് തീരുമാനിച്ചാൽ വിൽക്കും, വേണ്ടെന്ന് പൊതുവായ അഭിപ്രായമുണ്ടെങ്കിൽ വിൽക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങളെ ഭയന്ന് സർക്കാർ പിന്മാറില്ല എന്ന നിലപാടും മന്ത്രി ആവർത്തിച്ചു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ നിശ്ചയിച്ച നികുതി സ്ലാബിനെതിരെ വി.എം. സുധീരൻ വീണ്ടും പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയിൽ നിർദേശം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്നാണ് സുധീരന്റെ അഭിപ്രായം. ആദ്യം നയം രൂപീകരിച്ച് പിന്നീട് അതനുസരിച്ച് തീരുമാനമെടുത്തിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
